Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 22:54 IST
Share News :
കളമശേരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ കാരണം നാളെ(ഒക്ടോബർ 27) ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ചില ട്രെയിനുകളുടെ സർവീസ് ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകും.
ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് തൃശ്ശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജംക്‌ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി. എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടേണ്ട കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്. എറണാകുളം ജംക്‌ഷനും തൃശൂരിനും ഇടയിൽ ഈ ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി.
എറണാകുളം ജംക്‌ഷൻ - ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12617): ഉച്ചയ്ക്ക് 1.25ന് എറണാകുളം ജംക്‌ഷനിൽനിന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ ഒരു മണിക്കൂർ 30 മിനിറ്റ് വൈകി 2.55ന് മാത്രമേ പുറപ്പെടൂ. മംഗളൂരു - കന്യാകുമാരി പരശുറാം എക്സ്പ്രസ്സ് (ട്രെയിൻ നമ്പർ 16649): ഒരു മണിക്കൂർ 15 മിനിറ്റ് വൈകും. ഷാലിമാർ - തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (ട്രെയിൻ നമ്പർ 22642): 50 മിനിറ്റ് വൈകും. ഗാന്ധിധാം - തിരുനെൽവേലി എക്സ്പ്രസ് (ട്രെയിൻ നമ്പർ 20924) 45 മിനിറ്റ് വൈകും.
ഡിബ്രൂഗഡ് - കന്യാകുമാരി വിവേക് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22504) 25 മിനിറ്റ് വൈകും. ലോകമാന്യ തിലക് ടെർമിനസ് - തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12201) 25 മിനിറ്റ് വൈകും. ഗുരുവായൂർ - എറണാകുളം പാസഞ്ചർ (ട്രെയിൻ നമ്പർ 56317) 15 മിനിറ്റ് വൈകും. തിരുവനന്തപുരം - ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16346) ഒരു മണിക്കൂർ 20 മിനിറ്റ് വൈകും. തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ് (ട്രെയിൻ നമ്പർ 19577) 40 മിനിറ്റ് വൈകും.
Follow us on :
Tags:
More in Related News
Please select your location.