Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ മഞ്ഞപ്പട സെവൻസ് ഫുട്ബോൾ ടൂർണമെന്റിനും ജൂനിയർ സൂപ്പർ കപ്പിനും തുടക്കമായി.

25 Oct 2026 03:29 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ: ഖത്തർ മഞ്ഞപ്പട സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ്റും അണ്ടർ 14 ജൂനിയർ സൂപ്പർ കപ്പും ആവേശകരമായി ആരംഭിച്ചു.


ഖത്തർ കമ്മ്യൂണിറ്റി അഡ്വൈസർ അബ്ദുൽ റഹൂഫ് കൊണ്ടോട്ടി ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വി.സി. മഷൂദ്(ചാലിയാർ ദോഹ, ഡോം ഖത്തർ സ്ഥാപകൻ) സന്നിഹിതനായിരുന്നു. ഖത്തർ മഞ്ഞപ്പടയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾക്കൊപ്പം വിശിഷ്ടാതിഥികൾ കളിക്കാരെ പരിചയപ്പെടുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.


ടൂർണമെന്റിന്റെ അവസാന ദിവസമായ ഈ മാസം 30-ന് ശേഷിക്കുന്ന നോക്കൗട്ട് പോരാട്ടങ്ങളും ജൂനിയർ സൂപ്പർ കപ്പും അരങ്ങേറും. സമാപന ചടങ്ങിൽ ഖത്തർ നാഷണൽ ടീം താരം ഹുസാം കമാൽ, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അപെക്സ് ബോഡി പ്രസിഡന്റുമാർ, ഡോ. മോഹൻ തോമസ് ഉൾപ്പടെയുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News