Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2026 15:46 IST
Share News :
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവരും വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിക്കുന്നവരും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) നിർദേശിച്ചു. ആലുവ മാർത്താണ്ഡവർമ, ദേശം പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് യാത്രക്കാർക്ക് അധിക യാത്രാസമയം അനുവദിക്കണമെന്ന് നിർദേശം നൽകാൻ കാരണം.
2026 ഒക്ടോബർ 28 മുതൽ 10 ദിവസത്തേക്കാണ് പാലങ്ങളിൽ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതുമൂലം വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകളിൽ കാലതാമസം നേരിടാൻ സാധ്യതയുണ്ടെന്ന് സിയാൽ അറിയിച്ചു.
യാത്രക്കാർ യാത്രകൾ മുൻകൂട്ടി ക്രമീകരിക്കുകയും വിമാനത്താവളത്തിലെത്താൻ ആവശ്യമായ അധിക സമയം കണക്കാക്കുകയും വേണം. വിമാനയാത്രകൾ മുടങ്ങാതിരിക്കാൻ യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പരിഗണിച്ച് യാത്രാ ക്രമീകരണങ്ങൾ നടത്തണമെന്നും സിയാൽ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
ഒക്ടോബർ 26-ന് പുറത്തിറക്കിയ യാത്രക്കാരുടെ അറിയിപ്പിലാണ് സിയാൽ ഇക്കാര്യം വ്യക്തമാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.