Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ദി സീക്രട്ട് ലെറ്റർ’ മെന്റലിസ്റ്റ് അനന്തുവിന്റെ മെന്റലിസം ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു

26 Oct 2026 17:16 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: മോഡേൺ ഡെസേർട്ട് ഇവന്റ്സിന്റെ നേതൃത്വത്തിൽ മസ്കറ്റിൽ അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് അനന്തുവിന്റെ ‘ദി സീക്രട്ട് ലെറ്റർ’ മെന്റലിസം ഷോയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. ഒക്ടോബർ 24ന് അൽ ഖുവൈറിലെ ഇംപീരിയൽ കിച്ചൻ സ്റ്റാർലൈറ്റ് ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗങ്ങളിലെ പ്രമുഖരും സംഘാടക സമിതി അംഗങ്ങളും പങ്കെടുത്തു.

ഡിസംബർ 18ന് മസ്കറ്റ് റൂവിയിലെ അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് സ്ഫിയർ ഹാളിലാണ് ‘ദി സീക്രട്ട് ലെറ്റർ’ അരങ്ങേറുന്നത്. മനസ്സിന്റെ നിഗൂഢതകളും ചിന്തകളുടെ വിസ്മയലോകവും മെന്റലിസത്തിന്റെ സവിശേഷമായ അവതരണത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന പരിപാടിയായിരിക്കും ഇതെന്ന് സംഘാടകർ അറിയിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ സംഘാടക സമിതി അംഗങ്ങളായ അനീഷ് ചന്ദ്രൻ, അൽ അമാനി ടി.വി.ആർ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രതീഷ് രാജൻ, ട്രാവൽ ഡയറീസ് മാനേജിങ് ഡയറക്ടർ ശ്രീധു നായർ, അൽ അൻസാബ് ബേക്കറി മാനേജിങ് ഡയറക്ടർ അനിൽ കുമാർ, അൽ അൻസാബ് മോഡേൺ ബേക്കറി മാനേജിങ് ഡയറക്ടർ പിങ്കു അനിൽ, സജിത വിനോദ്, ഗൾഫ് ലൈൻ എക്സ്പ്രസിലെ ഗണേഷ് ബാബു, ഫയർകെയർ സേഫ്റ്റി ആൻഡ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഷിനോജ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ ഡോ. രാജശ്രീ, സബിത ലിജോ അലക്സ് എന്നിവർ മെന്റലിസം ഷോയുടെ പ്രത്യേകതകളും പരിപാടിയുടെ അവതരണരീതിയും വിശദീകരിച്ചു.

വിവിധ വിഭാഗങ്ങളിലായി ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും നിലവിൽ എർലി ബേർഡ് ആനുകൂല്യങ്ങൾ ലഭ്യമാണെന്നും സംഘാടകർ അറിയിച്ചു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് പരിപാടി ആസ്വദിക്കാൻ അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളും പരിപാടിയുടെ തുടർവിശേഷങ്ങളും ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെ അറിയിക്കും.

ഒമാനിലെ കലാസാംസ്കാരിക രംഗത്ത് വ്യത്യസ്തമായൊരു അനുഭവം സമ്മാനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മെന്റലിസ്റ്റ് അനന്തുവിന്റെ ‘ദി സീക്രട്ട് ലെറ്റർ’ മസ്കറ്റിൽ അവതരിപ്പിക്കുന്നത്. പരിപാടിയുടെ വിജയത്തിനായി പ്രവാസി സമൂഹത്തിന്റെയും കലാസ്നേഹികളുടെയും മാധ്യമപ്രവർത്തകരുടെയും പിന്തുണ സംഘാടകർ അഭ്യർഥിച്ചു.

ടിക്കറ്റ് അന്വേഷണങ്ങൾക്ക്: +968 94852933 / 76460746

Follow us on :

More in Related News