Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴയെയും മറികടന്ന് റഹീമിന് വൻ സ്വീകരണം

28 Mar 2026 22:24 IST

Basheer Puthukkudi

Share News :


കുന്ദമംഗലം: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സ്ഥാനാർഥി പി.ടി.എ റഹീമിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി മുന്നേറി. ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സ്ഥാനാർഥിയെ സ്വീകരിക്കാൻ കാത്തുനിന്നത്.

മഴ പെയ്തിട്ടും ജനങ്ങളുടെ ആവേശം കുറയാതെ തുടരുകയായിരുന്നു. പല സ്ഥലങ്ങളിലും ബാൻഡ് മേളങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.

കീഴ്മാടിലെ സ്വീകരണ കേന്ദ്രത്തിൽ ചിന്തനം കലാവേദിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഒപ്പനയും തെരുവ് നാടകവും പരിപാടിക്ക് പ്രത്യേക ആവേശം നൽകി. ഒപ്പനയുടെ താളത്തിനൊത്ത് കൈയടികളോടെ നാട്ടുകാർ സ്ഥാനാർഥിയെ വരവേറ്റത് ശ്രദ്ധേയമായി.

തുടർന്ന് സ്ഥാനാർഥി കടകളിലും വീടുകളിലും കയറി നാട്ടുകാരോട് നേരിട്ട് വോട്ട് അഭ്യർഥിച്ച് പര്യടനം തുടർന്നു.

വിവിധ കേന്ദ്രങ്ങളിൽ ഇ. വിനോദ് കുമാർ, ഷാജി പുത്തലത്ത്, ചൂലൂർ നാരായണൻ, കെ.കെ സദാനന്ദൻ, ടി.കെ മുരളീധരൻ, കെ. അഭിജേഷ്, എം. ബാലസുബ്രമണ്യൻ, പി.കെ സന്തോഷ്, ടി. അതുൽ, പി. ഷിജിത്ത്, വി.പി രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News