Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 20:38 IST
Share News :
മലപ്പുറം : മലപ്പുറം എം.എസ്.പി. പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന 'ദിശ' ഉന്നത വിദ്യാഭ്യാസ പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'ഫ്രെയിം ദ ഫ്യൂച്ചർ' ഫിലിം ആന്റ് മീഡിയ സെമിനാർ ശ്രദ്ധേയമായി. ചടങ്ങിൽ പ്രശസ്ത നടനും സംവിധായകനുമായ രമേഷ് പിഷാരടി സംസാരിച്ചു.
കഴിവുകൾ വിപണനം ചെയ്യണം: സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് അവസരങ്ങളാക്കി മാറ്റാനും അവ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കാനും പുതുതലമുറ മുന്നോട്ടുവരണം.
മാധ്യമ-സിനിമാ സാധ്യതകൾ: പുതിയ സാങ്കേതികവിദ്യകളും വിനിമയ സാധ്യതകളും പ്രയോജനപ്പെടുത്തി സർഗ്ഗാത്മകത വികസിപ്പിക്കണം. സംവിധായകൻ ഇർഷാദ് പാരാരി, ആർ.ഡി.ഡി. ജൂഡ് ലൂയിസ്, യൂനുസ് സലീം എന്നിവരും സംസാരിച്ചു.
വിദേശ പഠന സാധ്യതകൾ: വിദേശ രാജ്യങ്ങളിലെ പഠനം, സ്കോളർഷിപ്പുകൾ, വിദ്യാഭ്യാസ വായ്പകൾ, വ്യാജ ഏജൻസികളുടെ ചതിക്കുഴികൾ എന്നിവയെക്കുറിച്ച് ഡോ. സൈനുൽ ആബിദ് കോട്ട, അജയ് നായർ എന്നിവർ ക്ലാസെടുത്തു.
ആൽഫ ക്ലാസ് റൂം: അധ്യാപകർക്കായി കൃത്രിമ ബുദ്ധി (AI) ടൂളുകളും ഡിജിറ്റൽ പാഠാസൂത്രണവും പരിചയപ്പെടുത്തിയ സെമിനാർ മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ അബ്ദുൽ ഗഫൂർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.