Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2026 22:00 IST
Share News :
പരപ്പനങ്ങാടി : ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജി.എച്ച്.എസ്. നെടുവയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ അൽ റയ്ഹാൻ ഐ ക്ലിനിക്കിന്റെയും ഷുഗർ കെയർ ക്ലിനിക്കിന്റെയും സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായി സംഘടിപ്പിച്ച ക്യാമ്പ് സ്കൂൾ എസ്.എം.സി. ചെയർമാൻ ദിലീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ നേത്രപരിശോധന, പ്രമേഹ പരിശോധന തുടങ്ങിയ വിവിധ ആരോഗ്യപരിശോധനകൾ നടത്തി. ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ക്യാമ്പ് സഹായകമായി.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിലെ അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ് (JRC) അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ക്യാമ്പിന്റെ സംഘാടനത്തിലും പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സന്തോഷ് കെ. സ്വാഗതം ആശംസിച്ചു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ക്യാമ്പിനെ ശ്രദ്ധേയമാക്കി.
Follow us on :
Tags:
More in Related News
Please select your location.