Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റെയിൽവേ തൊഴിലവസരങ്ങൾ ചുരുക്കുന്നതിൽ പ്രതിഷേധം

01 May 2026 21:53 IST

PALLIKKARA

Share News :

കൊണ്ടോട്ടി: ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ മലപ്പുറം ജില്ലാ കമ്മിറ്റി മെയ് ദിനാഘോഷം സംഘടിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ട സമയത്ത് ജീവനക്കാരുടെ ക്ഷാമം നിലനിൽക്കുകയും കൂടുതൽ തീവണ്ടികൾ അനുവദിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ റെയിൽവേ മേഖലയിലെ തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുന്ന നിലപാടിനെതിരെ യൂണിയൻ ശക്തമായി പ്രതിഷേധിച്ചു. തൊഴിലാളികളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്വമാണെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.

യോഗം വിനോദ് വെളില ഉദ്ഘാടനം ചെയ്തു. ബാബുപള്ളിക്കര അധ്യക്ഷത വഹിച്ചു. മുഹമ്മദ്കുട്ടിഒഴുകൂർ, ദാസൻ പുതുക്കോട്, കെ.വീരാൻകുട്ടി, എ.വി. പ്രകാശൻ, ഷീജ, ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. ജില്ലാ കോൺവെൻഷൻ മെയ് 15ന് നടത്താൻ യോഗം തീരുമാനിച്ചു.

Follow us on :

More in Related News