Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതീക്ഷാ ഒമാൻ മുൻ പ്രസിഡണ്ട് വി.ആർ. ശശികുമാറിന് യാത്രയയപ്പ് നൽകി

28 Apr 2026 18:49 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പ്രതീക്ഷാ ഒമാൻ സംഘടനയുടെ സീനിയർ എക്സിക്യൂട്ടീവ് അംഗവും, മുൻ പ്രസിഡന്റും, സെക്രട്ടറിയുമായിരുന്ന വി. ആർ. ശശികുമാറിന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ഔപചാരികവും, ഗൗരവപ്രദവുമായ യാത്രയയപ്പ് നൽകി.

പ്രസിഡന്റ് ലതീഷ് ലക്ഷ്മണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി അനിൽ സാമുവൽ, ട്രഷറർ ഗിരീഷ് ചെങ്ങാന്തറ, സീനിയർ എക്സിക്യൂട്ടീവ് അംഗങ്ങളായ റെജി കെ. തോമസ്, ജയശങ്കർ പാലിശ്ശേരി, ഡേവിസ്, ഷിനു എബ്രഹാം, സുബിൻ, മനോജ്, ഡയാന റെജി, ജിബു ഉസ്മാൻ , പോൾ എന്നിവർ ആശംസകൾ അറിയിച്ചു.

സംഘടനയുടെ വളർച്ചക്കും ശക്തിപ്പെടുത്തലിനും അദ്ദേഹം നൽകിയ നേതൃപാടവം, സമർപ്പിത സേവനം, ശാസ്ത്രീയമായ പ്രവർത്തന ശൈലി, ഉന്നത സംഘാടന കഴിവ് എന്നിവ സംഘടനയുടെ പുരോഗതിക്ക് നിർണായകമായ സംഭാവനകളായി ചടങ്ങിൽ വിലയിരുത്തപ്പെട്ടു.

ചടങ്ങിൽ പങ്കെടുത്ത നിലവിലെ ഭാരവാഹികളും മുൻ നേതാക്കളും പ്രസംഗിച്ചു, അദ്ദേഹത്തിന്റെ നേതൃമികവ്, വ്യക്തിത്വ സമ്പന്നത, സംഘടനാപ്രതിബദ്ധത എന്നിവ പ്രത്യേകം എടുത്തുകാട്ടി. സംഘടനയ്ക്കായി അദ്ദേഹം നടത്തിയ വിലപ്പെട്ട സേവനങ്ങൾക്കായി എല്ലാവരും കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്നുള്ള ജീവിതയാത്രയിൽ ആയുരാരോഗ്യ സൗഖ്യവും, സമൃദ്ധിയും നേർന്ന് എല്ലാവരും ഹൃദയം നിറഞ്ഞ ആശംസകൾ അറിയിച്ചു.

സംഘടനയുടെ നിരവധി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്ത ഈ പ്രൗഢഗംഭീരമായ ചടങ്ങ് സ്മരണീയമായി മാറി.

Follow us on :

More in Related News