Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 14:43 IST
Share News :
വൈദ്യുതി നിരക്ക് വർദ്ധനവ് : ആലുവ മർച്ചന്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആലുവ മർച്ചന്റെസ് അസോസിയേഷൻ വൈദ്യുതി ബോർഡ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിന് മുൻപിൽ പന്തം കൊളുത്തി പ്രതിഷേധിച്ചു. മർച്ചന്റ്സ് അസോസിയേഷൻ ഇ.എം നസീർ ബാബു ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ലത്തീഫ് പുഴിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഡ്വ: എ.ജെ റിയാസ് മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ ജോണി മൂത്തേടൻ, സെക്രട്ടറി പി.എം മൂസക്കുട്ടി, യൂത്ത് വിംഗ് ജില്ലാ ട്രഷറർ അജ്മൽ കാമ്പായി എന്നിവർ സംസാരിച്ചു.
സുജിത്ത് എം.എ, അയ്യൂബ് പുത്തൻപുരയിൽ, അസീസ് അൽബാബ്, കെ.ജെ.ബാബു, എം.പി.ജോളി, കബീർ കൊടവത്ത്, റഫീഖ് ഗുഡ്ലുക്ക്, ഷിയാസ് തൂമ്പായിൽ, യൂത്ത് വിംഗ് ഭാരവാഹികളായ സി.ഡി ജോൺസൺ, സി.ബി രാജു, അഫ്സൽ ഇഖ്ബാൽ, റാഫി പെരുമ്പാടൻ, റഊഫ് നെക്കര പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Follow us on :
More in Related News
Please select your location.