Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം പള്ളത്ത് ബൈക്ക് ഇടിച്ച് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു

29 Nov 2024 20:01 IST

CN Remya

Share News :

കോട്ടയം: കോട്ടയം പള്ളത്ത് എംസി റോഡിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. പള്ളം വടക്കേ പറമ്പിൽ സി. വി. പ്രേമചന്ദ്രൻ ( ബോബൻ 64 ) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹം ഭവനത്തിൽ എത്തിച്ചു. സംസ്‌കാരം 30 ശനിയാഴാച് രാവിലെ 11ന് വീട്ടുവളപ്പിൽ.

കഴിഞ്ഞ 27 നായിരുന്നു സംഭവം ഉണ്ടായത്. പള്ളം പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇദ്ദേഹത്തെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻതന്നെ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, രണ്ടു ദിവസം ചികിത്സയിൽ കഴിഞ്ഞ ഇദ്ദേഹം വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു.

ഭാര്യ: ചന്നാനിക്കാട് വലിയ പറമ്പിൽ ശ്രീകുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: രതീഷ് മൂവാറ്റുപുഴ.

Follow us on :

More in Related News