Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2026 17:48 IST
Share News :
ചാവക്കാട്:ചേറ്റുവ പാലത്തിലെ കുഴികൾ മൂലം ദുരിതം പേറി വാഹന യാത്രക്കാർ.വാഹനങ്ങളുടെ നീണ്ടനിരയാണ് ചേറ്റുവ പാലത്തിൽ അനുഭവപ്പെടുന്നത്.പാലത്തിലെ വൈദ്യുതിവിളക്കുകൾ പ്രകാശിക്കാതെ യായിട്ട് മാസങ്ങളായി.ദേശീയപാത അതോറിറ്റിക്കും,ജില്ലാ കളക്ടർക്കും,ദേശീയപാത കരാർ കമ്പനിക്കും ചേറ്റുവ പാലത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ പരാതി നൽകിയിരുന്നു.ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള യാത്രികർക്ക് ഭീഷണിയായി നിൽക്കുന്ന പാലത്തിലെ കുഴികൾ അടക്കാനോ പാലത്തിലെ വൈദ്യുതിവിളക്കുകൾ പ്രകാശിപ്പിക്കാനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.പാലത്തിലെ കൂരാകൂരിരുട്ട് മൂലം കുഴികൾ കാണാതെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ദിനംതോറും അപകടത്തിൽ പെടുകയാണ്.ഓണം അടുത്തതോടെ പാലത്തിൽ വൻ ഗതാഗതക്കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.ഇതിന് പ്രധാനകാരണം പാലത്തിലെ കുഴികൾ മൂലമാണ്.ആയതിനാൽ വേണ്ടപ്പെട്ട അധികാരികൾ അടിയന്തിരമായി പാലത്തിലെ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണമെന്നും,പാലത്തിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ ശാസ്ത്രീയമായ രീതിയിൽ അടച്ച് വാഹന യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.