Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 20:19 IST
Share News :
തിരുവനന്തപുരം : യു ഡി എഫ് അധികാരത്തിൽ വന്നാൽ ലോട്ടറി തൊഴിലാളികളെ സംരക്ഷിക്കുന്നതിന് വേണ്ടി നിയമം കൊണ്ടുവന്ന് സമ്മാന ഘടനയിൽ മാറ്റം വരുത്തുമെന്നും ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന ഇടതു സർക്കാർ നിർത്തിവെച്ച കാരുണ്യ ലോട്ടറി തിരിച്ചുകൊണ്ടുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കുക. ലോട്ടറി കുത്തകവൽക്കരിക്കാൻ ഉള്ള നീക്കം തടയുക, കാരുണ്യ ചികിത്സാ പദ്ധതി പുനരാരംഭിക്കുക, അന്യസംസ്ഥാനങ്ങളിലേക്ക് ലോട്ടറി കടത്തുന്നത് തടയുക, സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ലോട്ടറി ഏജൻസ് ആൻ്റ് സെല്ലേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി ) സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ശതമാനത്തിൽ താഴെ മാത്രമുള്ള സമ്മാനഘടനയെ 10% ആക്കി പരിഷ്കരിച്ചാൽ മാത്രമേ ഈ മേഖലയെ ജനകീയവൽക്കരിക്കാൻ കഴിയുകയുള്ളൂ എന്നും ലോട്ടറി മേഖലയെ തകർക്കുന്ന സമീപനമാണ് ഈ സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, യൂണിയൻ സംസ്ഥാന പ്രസിഡണ്ട് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു, മുൻആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി, എം എം ഹസ്സൻ, ലജീവ് വിജയൻ, ജയിംസ് അധികാരം, കെ.സി. പ്രിത് , അഡ്വ: കെ. ശിവരാമൻ, ഭരതൻ പരപ്പനങ്ങാടി, അഹമ്മദ് ഖാൻ, അമീർ കോഴിക്കോട്, ഭാസ്കരൻ പുല്ലാണി, ഹംസ പുത്തൂർ, സുബൈർ വയനാട്, കെ.ടി.രാധാകൃഷ്ണൻ, എന്നിവർ സംസാരിച്ചു,
Follow us on :
Tags:
More in Related News
Please select your location.