Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തിയില്‍ വടക്കുംകൂറിന്റെ ചരിത്രവും ചരിത്രഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപനവും നടക്കും.

03 Jul 2025 20:18 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി; കടുത്തുരുത്തി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന വടക്കുംകൂര്‍ ഹിസ്റ്ററി പ്രമോഷന്‍ സൊസൈറ്റി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ വടക്കുംകൂര്‍ രാജ്യവും കടുത്തുരുത്തിയും എന്ന വിഷയത്തില്‍ സംസ്ഥാനതലത്തിലുള്ള ചരിത്ര സെമിനാറും വടക്കുംകൂറിന്റെ ചരിത്രവും കടുത്തുരുത്തിയുമായുള്ള പൗരാണിക ബന്ധങ്ങളും വ്യക്തമാക്കാന്‍ കഴിയുന്ന വിധത്തില്‍ തയാറാക്കിയ ചരിത്രഗ്രന്ഥത്തിന്റെ  പ്രീ പബ്ലിക്കേഷന്‍ പ്രഖ്യാപനവും നടക്കും. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി പാരീഷ് ഹാളില്‍ ശനിയാഴ്ച രാവിലെ 11.30 ന് നടക്കുന്ന സംസ്ഥാന ചരിത്ര സെമിനാറിന്റെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍. മാത്യൂ മൂലക്കാട്ട്, ബിഷപ്പ് മാര്‍. ജോസഫ് കല്ലറങ്ങാട്ട് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ജസ്റ്റിസ് സിറിയക് ജോസഫ്, മുന്‍ ഡിജിപി ഡോ.അലക്‌സാണ്ടര്‍ പി.ജേക്കബ്, സ്വാഗതസംഘം ചെയര്‍മാന്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, കെ.എസ്. സോമവര്‍മരാജ, സൂര്യന്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപാട് എന്നിവര്‍ പ്രസംഗിക്കും.



Follow us on :

More in Related News