Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jan 2026 19:29 IST
Share News :
കോടമ്പുഴ: രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ കല്ലട മുഹമ്മദലിയുടെ ഭാര്യ ഖദീജ ബീവി (65) നിര്യാതയായി.
കൊണ്ടോട്ടി തക്കീയക്കൽ കുടുംബാംഗമായ ഗുലാം സാഹിബ് തങ്ങളുടെയും ഭാര്യ കുഞ്ഞു ബീവിയുടെയും മകളാണ്. രാമനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻമെമ്പർ കൂടിയാണ്.
മക്കൾ: ഹർഷാദ്, അബിഹാദ് അലി,
ഹാഫിസ് മുഹമ്മദ് (മൂവരും ദുബായ്),
സബീന പെരുമുഖം,
നിഷ റഹ്മത്ത് ചാലിയം.
ജാമാതാക്കൾ: ഒ കെ റഷീദ്, റഹൗഫ് (സൗദ്യ അറേബ്യ),
ഷബ്ന, ദിൽഫ, ഡോ. ഫഹദ.
സഹോദരങ്ങൾ: പരേതരായ നാസറുദ്ദീൻ തങ്ങൾ,
സാറാ ബീവി,
മുഹമ്മദ് ഹുസൈൻ തങ്ങൾ,
അബ്ദുറഹിമാൻ
(കുണ്ടോട്ടി വലിയ തങ്ങൾ, സ്ഥാനിയൻ ),
അബ്ദുസ്സലാം തങ്ങൾ,
റുഖിയ ബീവി, റഹ്മാ ബീവി, ഉമൈമ ബീവി , സൈറാബാനു ബീവി.
മുൻമന്ത്രിയും പാർലമെൻ്റ് മെമ്പറുമായിരുന്ന
ടി കെ ഹംസ സഹോദരി ഭർത്താവാണ്.
മയ്യത്ത് നിസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കോടമ്പുഴ ബാ - അലവി ജുമാമസ്ജിദിൽ.
Follow us on :
More in Related News
Please select your location.