Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ഓടാനവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ച നിലയിൽ

31 Oct 2026 06:55 IST

NewsDelivery

Share News :

കൊല്ലം: ഓടാനവട്ടത്ത് പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടയിൽ രാജി ഭവനിൽ ആർ.എ. മാളവിക (15) ആണ് മരിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്.കെ.വി. സ്‌കൂളിലെ വിദ്യാർഥിനിയാണ്. വിരമിച്ച ജവാൻ രാജേഷിന്റേയും അഞ്ജുവിന്റേയും മകളാണ്.

വൈകീട്ട് അമ്മയോടൊപ്പം വീട്ടിലെത്തിയ മാളവിക രണ്ടാം നിലയിലെ മുറിയിൽ കയറി വാതിലടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് സഹോദരൻ മുകൾനിലയിലെത്തി ജനലിലൂടെ നോക്കിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടത്. വാതിൽ തകർത്ത് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിഭാഗം വീട്ടിലെത്തി പരിശോധന നടത്തി. സംസ്‌കാരം ശനിയാഴ്ച നടക്കും.

സഹായം തേടാം: മാനസിക വിഷമം അനുഭവിക്കുന്നവർക്ക് വിശ്വസിക്കുന്ന ഒരാളോടോ മാനസികാരോഗ്യ വിദഗ്ധരോടോ സംസാരിക്കാം. കേരളത്തിലെ ആരോഗ്യവകുപ്പിന്റെ ദിശ ഹെൽപ്‌ലൈനിൽ 1056 എന്ന നമ്പറിൽ ബന്ധപ്പെടാം.

Follow us on :

More in Related News