Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2026 12:49 IST
Share News :
പാറത്തോട്: പ്രവാസിയും ബിസിനസുകാരനുമായ ഇടക്കുന്നം,വലിയവീട്ടിൽകെ. പി. ജമാലുദ്ദീൻ (82 ) നിര്യാതനായി. ഇടക്കുന്നം വലിയ വീട്ടിൽ പീരണ്ണൻ റാവുത്തർ - ഷെരീഫ ബീവി ദമ്പതികളുടെ മകനാണ്.
ഇന്ത്യൻ മിലിട്ടറി ഫാർമസിസ്റ്റായിരുന്ന ഇദ്ദേഹം 1972 ഒമാനിൽ എത്തുകയും
അര നൂറ്റാണ്ടു കാലം പ്രവാസിയായിപ്രവർത്തിക്കുകയും ചെയ്തു.സ്വദേശത്തും വിദേശത്തുമായി ക്ലിനിക് , ആശുപത്രി, ഫാർമസി, ഷോപ്പിങ് സെന്റർ , എന്നിവ നടത്തിയിട്ടുണ്ട്.
ഇപ്പോൾ പ്രവർത്തിച്ചുവരുന്ന പാറത്തോട് ഹൈറേഞ്ച് ആശുപത്രി, മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമാണ്. ടാറ്റ ട്രേഡ് ആന്റ് ഇൻവസ്റ്റ്മെന്റ് കമ്പനി മാനേജിങ് ഡിറക്ടർ, ജമാൽ അസോസിയേറ്റ്സ് ഫ്ലാറ്റ് കമ്പനി മാനേജിങ് ഡിറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ചങ്ങനാശേരി മധുര വീട് കുടുംബാംഗം സൈനബ ജമാൽ
മക്കൾ:
ജലീൽ ജമാൽ
റസൽ ജമാൽ ( മസ്ക്കറ്റ്)
ഫൈസൽ ജമാൽ ( ആസ്ട്രേലിയ)
മരുമക്കൾ:
ജിബി ജലീൽ
ഡോ. പാർവീൻ റസ്സൽ ( മസ്ക്കറ്റ്)
ഷാന ഫൈസൽ( ആസ്ട്രേലിയ)
ഖബറടക്കം ബുധനാഴ്ച വൈകിട്ട് 5. ന് ഇടക്കുന്നം കുരുവിപ്പാറ ജുമാ മസ്ജിദ് കബർസ്ഥാനിൽ
Follow us on :
More in Related News
Please select your location.