Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.ബിനിമോൻ എം.എൽഎ യ്ക്ക് അർബൻ സഹകരണ ബാങ്കിൽ സ്വീകരണം നൽകി.

06 Jun 2026 17:03 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം എംഎൽഎ കെ. ബിനിമോന് വൈക്കം അർബൻ സഹകരണ ബാങ്കിൽ ഡയറക്ടർ ബോർഡും, ജീവനക്കാരും ചേർന്ന് സ്വീകരണം നൽകി. ബാങ്ക് ഹാളിൽ നടന്ന സ്വീകരണ യോഗത്തിൽ ചെയർമാൻ വി.എസ്. കുമാർ അദ്ധ്യക്ഷതവഹിച്ചു. ബങ്ക് മുൻ ചെയർമാൻ കെ. വേലായുധൻ നായരുടെ ഫോട്ടോ കെ.ബിനിമോൻ എം എൽഎ അനാഛാദനം ചെയ്തു. വൈസ് ചെയർമാൻ ബി.അനിൽ കുമാർ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എ. സനീഷ് കുമാർ, എൻ.സി. തോമസ്, പി.ഡി.ഉണ്ണി, എം.കെ.ഷിബു, എസ്. ജയപ്രകാശ്, കെ. ഷഡാനൻ നായർ, ഷേർളി ജയപ്രകാശ്, ലേഖാ സത്യൻ, ബി. ജയകുമാർ, ഡി.കെ. രാജഗോപാൽ, മോഹനൻ നായർ,  ഡി. ജയകുമാർ, പ്രിയ ഗിരീഷ് , മാനേജിങ്ങ് ഡയറക്ടർ വി.സുരേഷ്, ജനറൽ മാനേജർ എസ്. ജയലക്ഷ്മി, എ.ജി.എം സ്‌മിത തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News