Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 19:02 IST
Share News :
വൈക്കം: കഥകളി ആർട്ടിസ്റ്റ് അസ്സോസ്സിയേഷൻ (അണിയറ ) കോട്ടയം, ഇടുക്കി ജില്ല ഓണം, നവരാത്രി ആഘോഷവും കുടുംബ സംഗമവും നടത്തി. കഥകളി ചെണ്ട ആചാര്യൻ കുറൂർ ചെറിയ വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈക്കം കലാശക്തി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കലാമണ്ഡലം പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം അപ്പു നമ്പൂതിരി, കലാമണ്ഡലം ബാലചന്ദ്രൻ, കലാമണ്ഡലം ശശീന്ദ്രൻ, കിടങ്ങൂർ രാജേഷ്, പള്ളിപ്പുറം സുനിൽ ,പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു. ഓണപൂക്കളം, മോഹിനിയാട്ടം, തിരുവാതിര, മുതിർന്ന കഥകളി ആചാര്യൻമാരെ ആദരിക്കൽ , കഥകളി ചൊല്ലിയാട്ടം എന്നിവയും നടന്നു.
Follow us on :
Tags:
More in Related News
Please select your location.