Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തലയിൽ വീടിന് തീപിടിച്ചു

26 Dec 2025 22:30 IST

MUKUNDAN

Share News :

ചാവക്കാട് മണത്തല പതിനെട്ടാം വാർഡിൽ വീടിന് തീപിടിച്ചു.മണത്തല ശ്രീചിത്ര ആശുപത്രിക്ക് അടുത്തുള്ള പൊന്നുപറമ്പിൽ ഷീജയുടെ വീടാണ് കത്തിനശിച്ചത്.ആളപായമില്ല.ഇന്ന് ഉച്ചയ്ക്ക് 12.30 നാണ് സംഭവം.വിറകടുപ്പിൽ നിന്ന് തീ ആളിപ്പടരുന്നത് കണ്ട് ഗൃഹനാഥ ഗ്യാസ് സിലിണ്ടർ എടുത്ത് വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.തുടർന്ന് അയൽവാസികളും നാട്ടുകാരും ചേർന്ന് തീ അണച്ചു.കട്ടിള,ഫ്രിഡ്‌ജ്,അലമാര,കട്ടിൽ,കിടക്ക,മോട്ടോർ,ഫാൻ,മിക്‌സി തുടങ്ങി ഗാർഹികോപകരണങ്ങളും രേഖകളും കത്തി നശിച്ചു.വാർഡ് കൗൺസിലർ പി.ഐ.വിശ്വംഭരൻ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.ഏകദേശം ഒന്നര ലക്ഷം രൂപയോളം നഷ്‌ടം സംഭവിച്ചതായി വീട്ടുകാർ പറഞ്ഞു.തിരുവത്ര കുമാർ എയുപി സ്കൂ‌ളിലെ ജീവനക്കാരിയാണ് ഷീജ.വിവരമറിഞ്ഞ് സ്കൂൾ അധികൃതർ സ്ഥലത്തെത്തി.

Follow us on :

More in Related News