Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 09:30 IST
Share News :
കോടാലി: ആറു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കോടാലി ഓവുങ്ങല്‍-കൊരേച്ചാല്‍ - ചെമ്പുചിറ - നൂലുവള്ളി
റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ഈ മാസം 10ന് രാവിലെ 9.30ന് ചെമ്പുചിറയില്‍ നടക്കും.ഇതിന്‍രെ ഭാഗമായി ചെമ്പുചിറയില്‍ നടന്ന സംഘാടക സമതി രൂപീകരണയോഗത്തില്‍ കെ.കെ.രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി, മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോസ്, സ്റ്റാന്‍ിഡങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.ആര്‍. ഔസേഫ്, സി.സി. ബിജു, റെനി ജിജീഷ് ,ബ്ലോക്ക് പഞ്ചായത്തംഗം സവിത ജനന്‍ ,ഗ്രാമപഞ്ചായത്തംഗങ്ങളായ സബിത സതീഷ്‌കുമാര്‍, പി.ആര്‍. ഷാജന്‍, വി.കെ. അതുല്‍കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാനായി ടെസ്സി ജോസിനേയും കണ്‍വീനറായി കെ.ആര്‍. ഔസേഫിനേയും തെരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.