Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപകർ നേരിടുന്ന വെല്ലുവിളികൾ: സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് എൻ.സി.ഡി.സി

02 Mar 2026 15:20 IST

Rinsi M

Share News :

കോഴിക്കോട് : വിദ്യാഭ്യാസ സംവിധാനത്തിൽ അധ്യാപകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത 

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെൻ്റ് കൗൺസിൽ (എൻ.സി.ഡി.സി) കോർ കമ്മിറ്റി വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു.

അധ്യാപകരുടെ മാന്യത, ജോലിഭാരം, മാനസിക സമ്മർദ്ദം, സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന പിന്തുണ എന്നിവയാണ് പ്രധാനമായി പരിഗണിച്ചത്.


അധ്യാപക തൊഴിൽ മഹത്തായതാണെങ്കിലും സാങ്കേതിക മാറ്റങ്ങൾ, വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ, ഭരണകൂടത്തിന്റെ സമ്മർദ്ദം, കർശനമായ അക്കാദമിക് ഷെഡ്യൂൾ എന്നിവ കാരണം ജോലി കൂടുതൽ ബുദ്ധിമുട്ടേറിയതായതായി യോഗത്തിൽ അഭിപ്രായപ്പെട്ടു. അധ്യാപകർ നിരന്തരം സാങ്കേതിക വിദ്യകൾ പഠിക്കുകയും, തിരക്കേറിയ ക്ലാസുകൾ കൈകാര്യം ചെയ്യുകയും, കൂടുതൽ രേഖാപരമായ ജോലികൾ പൂർത്തിയാക്കുകയും വേണം.


ഭരണകൂടവും മാനേജ്മെന്റും ആവശ്യമായ പിന്തുണ നൽകാത്തത് അധ്യാപകരുടെ സമ്മർദ്ദം വർധിപ്പിക്കുന്നതായി അംഗങ്ങൾ ചൂണ്ടിക്കാട്ടി. തുടർച്ചയായ പരിശീലനം, മാനസിക പിന്തുണ, സമ്മർദ്ദ നിയന്ത്രണ സംവിധാനങ്ങൾ എന്നിവ നിർബന്ധമാണെന്നും യോഗം അഭിപ്രായപ്പെട്ടു.


ചുരിദാർ ധരിച്ചതിനെ തുടർന്ന് ഒരു സ്ക്കൂൾ പ്രിൻസിപ്പാളിനെ സ്കൂളിൽ പ്രവേശിപ്പിക്കാതിരുന്നതായി റിപ്പോർട്ട് വന്നിരുന്നു. ഈ സംഭവം അധ്യാപക മാന്യതയ്ക്ക് തിരിച്ചടിയാണെന്ന് അംഗങ്ങൾ പറഞ്ഞു. സർക്കാർ ചുരിദാർ അംഗീകരിച്ച വസ്ത്രധാരണമാണെന്നും, പഴങ്കഥ ചട്ടങ്ങൾ നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.


അധ്യാപകരെ പൊതുവേദിയിൽ അപമാനിക്കുന്നത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും തെറ്റായ സന്ദേശം നൽകുന്നതാണെന്ന് യോഗം മുന്നറിയിപ്പ് നൽകി.



യോഗത്തിൽ റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News