Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 19:20 IST
Share News :
കടുത്തുരുത്തി: ആയുഷ് വകുപ്പ്, ഹോമിയോപ്പതി വകുപ്പ്, ജില്ലാ നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഏറ്റുമാനൂർ നിയോജക മണ്ഡലംതല ഉദ്ഘാടനം നടത്തി. കുമരകം സാംസ്‌കാരിക നിലയത്തിൽ വച്ച് നടത്തിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി ഉദ്ഘാടനം ചെയ്്തു. കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ ഷിജോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. മിനി പദ്ധതി വിശദീകരിച്ചു.
ക്യാമ്പയിന്റെ ഭാഗാമായി ബോധവത്ക്കരണ ക്ലാസ്സുകൾ, യോഗാ, മെഡിക്കൽ സ്‌ക്രീനിംഗ്, ഹെൽത്തി ഫുഡ് പ്രദർശനം, ആരോഗ്യ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്ഥിരംസമിതി അധ്യക്ഷ സലീമാ ശിവാത്മജൻ, നാഷണൽ ആയുഷ് മീഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. അലൻ കുര്യാക്കോസ് മാത്യു, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സവിത ജോമോൻ, ഡോ. കെ.എം. ജോസഫ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.