Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അയ്മനം ഗ്രാമപഞ്ചായത്തിലെ പുതുതായി നിർമിച്ച അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു

06 Mar 2026 19:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അയ്മനം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നിർമാണം പൂർത്തിയായ 40-ാം നമ്പർ അങ്കണവാടിക്കെട്ടിടം സഹകരണം–തുറമുഖം–ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ പ്രമോദ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

അയ്മനം ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. അങ്കണവാടിക്കായി മൂന്ന് സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ അയ്മനം പടിഞ്ഞാറെക്കര സ്വദേശികളായ ഐ. ഈപ്പനെയും ഭാര്യ ജെസ്സി ഈപ്പനെയും മന്ത്രി ആദരിച്ചു.

ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സബിതാ പ്രേംജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു മറ്റക്കാട്, നിഷ സുരേഷ്, എ.കെ. ആലിച്ചൻ, അങ്കണവാടി ടീച്ചർ സിനി മാത്യു എന്നിവർ പങ്കെടുത്തു.


Follow us on :

More in Related News