Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 16:14 IST
Share News :
തലയോലപ്പറമ്പ്: ശസ്ത്രക്രിയയ്ക്ക് നിൽക്കാതെ തിരികെ വരാത്ത ലോകത്തേക്ക് നവ്യാമേൾ യാത്രയായി. തലയോലപ്പറമ്പ് കോലേഴം കുഴിപ്പറമ്പിൽ (ഉപ്പു വീട്ടിൽ) സുധീഷ്, ചിത്ര ദമ്പതികളുടെ മൂത്ത മകൾ നവ്യാമോൾ (21 ) ആണ് വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. ഏറെ വർഷങ്ങളായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു നിവ്യ. ജീവൻ നിലനിർത്താൽ അടിയന്തിരമായി എറണാകുളം ലിസി ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് അന്ത്യം . ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സക്കുമായി 10 ലക്ഷം രൂപയോളം വേണ്ടിവരുന്ന സാഹചര്യത്തിലായിരുന്നു നിർദ്ധന കുടുംബം. ഇതിനിടെയാണ് കഴിഞ്ഞ ദിവസം പഞ്ചായത്തിലെ നിവ്യ ഉൾപ്പടെ ഗുരുതര രോഗാവസ്ഥയിലുള്ള മൂന്ന് പേരുടെ ജീവനുകൾ തിരികെ പിടിക്കാനുള്ള ചികിത്സാ സഹായ നിധി സമാഹരിക്കുവാൻ തലയോലപ്പറമ്പ് ജനകീയ കൂട്ടായ്‌മ' എന്ന പേരിൽ കമ്മറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചത്. മൂവരുടെയും ചികിത്സയ്ക്കായി തലയോലപ്പറമ്പ് കാനറാ ബാങ്കിൽ ജോയിൻ്റ് എസ്‌ബി അക്കൗണ്ട് ആരംഭിച്ച് ഈ മാസം 22 ന് പഞ്ചായത്തിലെയും പരിസരം പ്രദേശങ്ങളിലെയും മുഴുവൻ വീടുകളും സന്ദർശിച്ച് ധനശേഖരണ യജ്ഞം നടത്താനിരിക്കുന്നതിനിടെയാണ് നവ്യയുടെ വേർപാട്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 8ന് വീട്ടുവളപ്പിൽ നടക്കും.സഹോദരൻ - നവീൻ (പ്ലസ് ടു വിദ്യാർഥി).
Follow us on :
Tags:
More in Related News
Please select your location.