Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷൻ ഇഫ്താർ സംഗമവും വാർഷിക പൊതുയോഗവും നടത്തി

06 Mar 2026 17:25 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ് : ഒമാനിലെ റൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമവും വാർഷിക പൊതുയോഗവും റൂവിയിലുള്ള സ്റ്റാർ ഓഫ് കൊച്ചിൻ ഹാളിൽ നടന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്ന വേദിയായി മാറി.

വിശുദ്ധ റമദാൻ മാസത്തിന്റെ സന്ദേശം പങ്കുവെക്കുന്ന രീതിയിൽ പരിപാടി ആരംഭിച്ചു. തുടർന്ന് റമദാനിന്റെ ആത്മീയതയും സഹോദര്യവും മതമൈത്രിയും ഓർമ്മിപ്പിക്കുന്ന സന്ദേശവും അവതരിപ്പിച്ചു. അതിനുശേഷം നോമ്പുതുറ ചടങ്ങ് സംഘടിപ്പിച്ചു.

ഇഫ്താർ സംഗമത്തിൽ അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. സമൂഹത്തിൽ ഐക്യം, സഹകരണം, പരസ്പര സഹവർത്തിത്വം എന്നിവയുടെ പ്രാധാന്യം ചടങ്ങിൽ സംസാരിച്ചവർ പറഞ്ഞു .

തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും ആർ.എം.എ ട്രഷറർ സന്തോഷ് കെ.ആർ രണ്ടു വർഷത്തെ വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്–ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അസോസിയേഷൻ നടത്തിയ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ അവലോകനം നടത്തി. വരാനിരിക്കുന്ന വർഷത്തിൽ കൂടുതൽ സാമൂഹിക സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും പത്ത് അംഗ പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.സുജിത് സുഗതൻ നന്ദിയും പറഞ്ഞു എബി, ശ്യാംജി ബാബു,സച്ചിൻ, സുജിത് പത്മകുമാർ, ഷാജഹാൻ, നീതു ജിതിൻ, ബിൻസി സിജോ, ആഷ്ന റോഷൻ, ലക്ഷ്മി വിജേഷ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News