Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Mar 2026 16:39 IST
Share News :
തലയോലപ്പറമ്പ്: മറവൻതുരുത്ത് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ അഷ്ടബന്ധകലശത്തിന് മുന്നോടിയായി കൂപ്പൺ വിതരണോദ്ഘാടനം നടത്തി. ക്ഷേത്രാങ്കണത്തിൽ നടന്നചടങ്ങിൽ തന്ത്രി മനയത്താറ്റില്ലത്ത് പ്രകാശൻ നമ്പൂതിരിയിൽ നിന്ന് ചലചിത്രതാരം ബാല കൂപ്പൺ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ആദ്യ സംഭാവന ചിത്ര അനൂപിൽ നിന്ന് സ്വീകരിച്ചു. ക്ഷേത്രം മേൽശാന്തിമാരായ വിപിൻ നമ്പൂതിരി, അനന്തൻപോറ്റി, ക്ഷേത്രം ഭാരവാഹികളായ വി.എസ്.കുമാർ, ശ്രീകാന്ത് മോഹൻ,ചന്ദ്രശേഖരൻ നായർ,സി.സുരേഷ് കുമാർ, ഗീതാ അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മെയ് 16 മുതൽ 21വരെയാണ് അഷ്ടബന്ധകലശം നടക്കുക.
Follow us on :
Tags:
More in Related News
Please select your location.