Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 22:16 IST
Share News :
ചാവക്കാട്:ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.ഷഹർബാൻ അവതരിപ്പിച്ചു,31,16,27,861 രൂപ വരവും,29,28,59,000 രൂപ ചെലവും 1.87,68861 നീക്കിയിരിപ്പും ഉൾപ്പെടുന്നതാണ് ബജറ്റ്.ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.ഷിബു യോഗത്തിൽ ആമുഖ പ്രസംഗം നടത്തി.വികസന ചെയർമാൻ വി.എംസാഹിദ്,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ജെ.ചാക്കോ,ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർമാൻ എം.ജെ.മേരി,വി.അപ്പു മെമ്പർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനാഫ്,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എ.വർഗ്ഗീസ്,മറ്റു ജനപ്രതിനിധികൾ,ജീവനക്കാർ,മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്ത യോഗത്തിൽ അബൂബക്കർ കുന്നംകാട്ടയിൽ നന്ദി രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.