Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 19:19 IST
Share News :
വൈക്കം: റേഷന് പകരം കാർഡ് ഉടമൾക്ക് പണം നൽകുന്ന കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡയറക്ട് ബെനഫിറ്റ് ട്രാൻസ്ഫർ (ഡി.ബി.റ്റി) പദ്ധതിക്കെതിരെ റേഷൻ വ്യാപാരികൾ ജന പങ്കാളിത്തത്തോടെ സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നവംബർ 2 ന് പ്രതിക്ഷേധ സമരം സംഘടിപ്പിക്കും. സമരത്തിൻ്റെ ഭാഗമായി അന്നേ ദിവസം രാവിലെ വൈക്കം താലൂക്കിലെ റേഷൻ വ്യാപാരികൾ വൈക്കം ഹെഡ് പോസ്റ്റാഫിസിനു മുമ്പിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിക്കും. നവംബർ 25ന് തിരുവന്തപുരത്തെ എ.ജി.ഓഫീസ് ധർണ്ണയും, ഡിസംബർ 3ന് നടക്കുന്ന പാർലമെന്റ് മാർച്ചും വിജയിപ്പിക്കുന്നതിനും ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ്
വൈക്കം താലൂക്ക് നേതൃയോഗം തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് ഐ. ജോർജ്ജ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ അജീഷ്.പി.നായർ, കെ.ഡി.വിജയൻ, എൻ.ജെ.ഷാജി, താലൂക്ക് ഭാരവാഹികളായ കെ.ജി.ഇന്ദിര, ജിൻഷോലൂക്കോസ്, ഷാഹുൽഹമീദ്, ജനറൽ സെക്രട്ടറിയായ ബിനേഷ്‌കുമാർ, ജോർജ്ജ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 2 ന് രാവിലെ 10.30 ന് വൈക്കം ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണാ സമരം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ഉദ്ഘാടനം ചെയ്യും. സമരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ അടക്കം പങ്കെടുക്കും. ഭക്ഷ്യധാന്യങ്ങൾ വാങ്ങുന്നതിനുളള പണം അക്കൗണ്ടിലൂടെ ലഭ്യമാക്കന്ന നടപടി വരുന്നതോടെ ഇത് യഥാസമയം ലഭിക്കാതേവരികയും, പിന്നീട് എൽ.പി.ജിയുടെ സബ്സീഡി നിലച്ചതുപോലെ സംഭവിക്കുമോ എന്ന ആശങ്കയും വ്യാപാരികൾക്കും കാർഡ് ഉടുകൾക്കും നിലനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഡി.ബി.റ്റി സംവിധാനം നടപ്പിലാകുമ്പോൾ വാങ്ങുന്ന റേഷൻ പണം അക്കൗണ്ടിലൂടെ റേഷൻ വ്യാപാരിക്ക് ലഭ്യമാകുയും റേഷനെടുക്കുവാൻ വ്യാപാരികൾ ലക്ഷങ്ങൾ മുടക്കേണ്ടിവരുന്ന സ്ഥിതിയിലേക്ക് പോകുകയും തന്മൂലം ഭൂരിപക്ഷം വ്യാപാരികളും തൊഴിൽ ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്ന സ്ഥിതിവിശേഷത്തിലേക്ക് എത്തപ്പെടുകയും ചെയ്യുമെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ 95 ശതമാനം ജനങ്ങളും റേഷനെ ആഗ്രഹിക്കുന്നവരാണ്. കേരളത്തിൽ ഒരാൾക്ക് 13.5 കിലോഗ്രാം ഭക്ഷ്യധാന്യം നൽകേണ്ട സ്ഥാനത്ത് 2കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ മാത്രമാണ് ഇപ്പോൾ നൽകി വരുന്നത്.ഡി.ബി.ടി സമ്പ്രദായം നടപ്പിലായാൽ നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്നത് നഷ്ടപ്പെടാനും ജനങ്ങൾ ദാരിദ്രത്തിലേക്ക് തള്ളപ്പെട്ട് പോകാൻ സാധ്യത ഏറെയാണെന്ന ആശങ്കയും ജനങ്ങളിലും നിലനിൽക്കുന്നുണ്ട്.
Follow us on :
Tags:
More in Related News
Please select your location.