Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 18:48 IST
Share News :
കടുത്തുരുത്തി: 65-മത് കുറവിലങ്ങാട് സബ്ജില്ലാ കലോത്സവം കോതനല്ലൂര്‍ ഇമ്മാനുവല്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവംബര്‍ മൂന്ന് മുതല്‍ ആറ് വരെ തീയതികളില്‍ 10 വേദികളിലായി നടക്കും. കുറവിലങ്ങാട് സബ് ജില്ലയുടെ കീഴിലുള്ള 92 സ്‌കൂളുകളിലെ യുപി, എച്ച്എസ്, എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളില്‍ നിന്നുള്ള 4100 ഓളം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ കാലായിലിന്റ അധ്യക്ഷതയില്‍ നടന്ന സംഘാടക സമിതി യോഗത്തില്‍ കലോത്സവത്തിന്റെ രക്ഷാധികാരിയായി മന്ത്രി മാന്‍സ് ജോസഫ്, ചെയര്‍മാനായി പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനറായി പ്രിന്‍സിപ്പള്‍ റോഷ്‌നി മാത്യു, എച്ച്എം എ.എം. വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കലോത്സവത്തിന്റെ ഉദ്ഘാടനം മൂന്നിന് രാവിലെ 9.30ന് കോതനല്ലൂര്‍ പള്ളി പാരീഷ് ഹാളില്‍ മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിക്കും. സമ്മേളനത്തില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് അധ്യക്ഷത വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യന്‍ കാലായില്‍ അനുഗ്രഹപ്രഭാഷണം നടത്തും. യോഗത്തില്‍ ുവനിയര്‍ പ്രകാശനം, ലോഗോ പ്രകാശനം എന്നിവ ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ജോസ് മോന്‍ മുണ്ടയ്ക്കല്‍, ആന്‍മരിയ ജോര്‍ജ് എന്നിവര്‍ നിര്‍വഹിക്കും. സമാപന സമ്മേളനം ആറിന് വൈകൂന്നേരം 4.30 ന് കെ.ബിനിമോന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. പരിപാടികളെ കുറിച്ചു വിശദീകരിക്കുന്നതിനായി കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വപത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ്, ലൂക്കോസ് മാക്കില്‍, സി.എം. ജോര്‍ജ്, റോഷ്‌നി മാത്യു, എ.എം. വര്‍ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.