Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Oct 2026 19:00 IST
Share News :
കടുത്തുരുത്തി: കോട്ടയം വഴി പുതുതായി അനുവദിച്ച ചെന്നൈ എക്സ്പ്രസിനും വേണാട്, വഞ്ചിനാട്, മലബാർ എക്സ്പ്രസുകൾക്കും വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആപ്പാഞ്ചിറ പൗരസമിതി യോഗം ആവശ്യപ്പെട്ടു.
സാധാരണക്കാരായ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട റെയില്‍ ബന്ധം ഉറപ്പാക്കാന്‍ സാധിക്കുന്ന ഈ ട്രെയിനുകള്‍ക്ക് വൈക്കം റോഡിലെ സ്റ്റോപ്പ് അനിവാര്യമാണ്. വൈക്കം,മീനച്ചില്‍ താലൂക്കുകളിലെ യാത്രക്കാര്‍ക്ക് ബസുകളില്‍ വന്നിറങ്ങി വളരെ പെട്ടെന്ന് സ്റ്റേഷനില്‍ എത്താം എന്നതാണ് ഇവിടത്തെ പ്രത്യേകത. കോട്ടയത്തിനും എറണാകുളത്തിനും മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന വൈക്കം റോഡില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തണമെന്ന് ആവശ്യം കാലങ്ങളായുള്ളതാണ് .
പുതിയ അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എംപിയും മറ്റു ജനപ്രതിനിധികളും മുന്‍കൈയെടുക്കണം . നോണ്‍ എ സി വിഭാഗത്തിലുള്ള, സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ കോട്ടയം വഴി സര്‍വീസ് നടത്തുന്നത്.കൊല്ലം കോട്ടയം മെമു സർവ്വീസ് എറണാകുളം വരെ നീട്ടിയത് ആശ്വാസകരമാണെങ്കിലും യാത്രാദുരിതമകറ്റാൻ വേണാട് എക്സ്പ്രസിന് പകരമാകില്ല. വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ, വ്യാപാരം എന്നിവയ്ക്കായി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പൗരസമിതി യോഗം വിലയിരുത്തി.
നിലവില്‍ കേരള എക്സ്പ്രസ് ,ഗുരുവായൂര്‍ ,പാലരുവി, പരശുറാം എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ള വൈക്കം റോഡ് റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായി....
വൈക്കം കടുത്തുരുത്തി ഏറ്റുമാനൂർ കടപ്പാട്ടൂർ ക്ഷേത്ര ദർശനത്തിനു ശേഷം എരുമേലിയിലേക്കുള്ള എളുപ്പ പാതയായും
മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാടും
എളുപ്പത്തിൽ യാത്രാസൗകര്യമുള്ള സ്ഥലമാണ്ട
യോഗത്തില്‍ പൗരസമിതി പ്രസിഡന്റ് പി ജെ തോമസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അബ്ബാസ് നടയ്ക്കമ്യാലില്‍,ജെയിംസ് പാറയ്ക്കല്‍,അഡ്വ.കെ എം ജോര്‍ജ്,ഷാജി കാലായില്‍,കുഞ്ഞുകുഞ്ഞ് പുള്ളോംകാലായില്, സുധ കൊടുംന്തല,സുമം പുള്ളോംകാലായില് എന്നിവര്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.