Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ.എസ്.എസ്.പി.എ തലയോലപ്പറമ്പ് മണ്ഡലം സമ്മേളനവും ഇന്ദിരാജി അനുസ്മരണവും സംഘടിപ്പിച്ചു.

31 Oct 2026 15:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തലയോലപ്പറമ്പ് മണ്ഡലം സമ്മേളനവും മുൻ പ്രാധാന മന്ത്രി ഇന്ദിരാജി അനുസ്മരണവും സംഘടിപ്പിച്ചു. കേരള ലളിതകലാ അക്കാദമി സെക്രട്ടറി എം.കെ ഷിബു സമ്മേളനം ഉദ്ഘാടനം ചെയ്‌തു. സംസ്ഥാനത്ത് യു ഡി എഫിന് ചരിത്ര വിജയം ലഭിച്ചതിന് പിന്നിൽ

കേരളത്തിലെ സർവീസ് പെൻഷൻകാരുടെ ത്യാഗോജ്ജലമായ

പ്രവർത്തനം കൊണ്ട് കൂടിയാണെന്ന് എം.കെ ഷിബു അഭിപ്രായാപ്പെട്ടു. തലയോലപ്പറമ്പ് കെ.ആർ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ എസ് എസ് പി എ മണ്ഡലം പ്രസിഡന്റ് എൻ.ഹരികുമാർ അധ്യക്ഷത വഹിച്ചു. 

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ.എൻ ഹർഷകുമാർ, പി.കെ മണിലാൽ, ജില്ലാ സെക്രട്ടറി എം.കെ ശ്രീരാമചന്ദ്രൻ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ. ഡി ദേവരാജൻ , കെ എസ് എസ് പി എ സംസ്‌ഥാന കമ്മറ്റി അംഗം പി.വി.സുരേന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.കെ രാജു, ഇടവട്ടം ജയകുമാർ, ലീല അക്കരപ്പാടം, നിയോജക മണ്ഡലം ഭാരവാഹികളായ ബി.ഐ പ്രദീപ് കുമാർ, സി.അജയകുമാർ, പി.ആർ ശശിധര കുമാർ,മണ്ഡലം സെക്രട്ടറി ഡി.ശശീന്ദ്രൻ, ത്രേസ്വാമ്മ കുര്യാക്കോസ്,

ഗീതാ ബാബു, എം.ഡി സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.കേരള ലളിതകലാ അക്കാദമി സെക്രട്ടറിയായി നിയമിതനായ എം.കെ ഷിബുവിനെയും, മുതിർന്ന പെൻഷൻകാരെയും എം ബി ബി എസ്സിന് ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളായി എൻ. ഹരികുമാർ (പ്രസിഡന്റ്),ഡി. ശശീന്ദ്രൻ (സെക്രട്ടറി), പി.ടി ബാബു (ട്രഷറർ), ത്രേസ്യാമ്മ കുര്യാക്കോസ് ( വനിതാ ഫോറം പ്രസിഡൻ്റ്), കൊച്ചുറാണി ജോസഫ് (വനിതാ ഫോറം സെക്രട്ടറി) എന്നിവരെയും മറ്റ് കമ്മറ്റി അംഗങ്ങളെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Follow us on :

More in Related News