Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2026 13:30 IST
Share News :
തലയോലപ്പറമ്പ്: നെൽക്കർഷകർ രൂക്ഷമായ പ്രതിസന്ധിയെ നേരിടുകയാണെന്നും കാർഷിക മേഖലയുടെ പ്രശ്നങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും മുൻ മന്ത്രിയും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ സി ജോസഫ് പറഞ്ഞു. തലയോലപ്പറമ്പിൽ നടന്ന കർഷക കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ
പ്രതിനിധി സമ്മേളനവും വൈക്കം എം.എൽ എ കെ.ബിനിമോന് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തോമസ്കുട്ടി മണക്കുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.ബിനിമോൻ എം.എൽ എ,മോഹൻ ഡി. ബാബു, എം കെ ഷിബു, പി. വി പ്രസാദ്, ഷൈൻ പ്രകാശ് , വൈ. ജോർജ് ജേക്കബ്ബ്, പള്ളം ജോർജ്, ടി .എ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.