Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശ്വപ്രസിദ്ധമായ ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിന് തിരിതെളിഞ്ഞു

28 Jun 2025 17:33 IST

MUKUNDAN

Share News :

ചാവക്കാട്:വിശ്വപ്രസിദ്ധമായ ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തിന് തിരിതെളിഞ്ഞു.മൂന്നുദിവസങ്ങളിലായി നടക്കുന്ന ചടങ്ങിന് ദ്വാരക മാതൃസമിതിയുടെ മുതിര്‍ന്ന അംഗം പാലക്കൽ തങ്ക,മോഹിനിപ്രേമൻ,സുകുമാരിപ്രകാശൻ,രത്ന വേണുഗോപാല്‍ എന്നിവര്‍ ചേർന്ന് ഭദ്രദീപം തെളിയിച്ചു.വിഷ്ണുനാമ പ്രചാരണസഭ പ്രചാരകനും,ക്ഷേത്രം ട്രസ്റ്റിയുമായ ടി.വി.ശ്രീനിവാസന്‍,റിട്ടയേർഡ് ബ്രിഗേഡിയര്‍ നമ്പി സുബ്രമണ്യൻ,ക്ഷേത്രം പ്രസിഡന്റ് പുത്തന്‍ കടപ്പുറത്ത് രാജന്‍,സെക്രട്ടറി അനൂപ് പൂക്കോട്ടിൽ,ഉണ്ണികൃഷ്ണന്‍ കുന്നത്ത് എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി. 

Follow us on :

More in Related News