Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 20:00 IST
Share News :
കൊണ്ടോട്ടി : നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഒന്നും നടത്താതെ വെള്ളക്കെട്ടിൽ വാഹന ഗതാഗതം ദുഷ്കര മാകുന്ന സാഹചര്യത്തിനുമെതിരെ "കൊണ്ടോട്ടി നഗരസഭക്കെന്താ പണി " എന്ന ശീർഷകത്തിൽ സിപിഐ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സിപിഐ ജില്ലാ അസി. സെക്രട്ടറി ഇരുമ്പൻ സൈതലവി ധർണ ഉദ്ഘാടനം ചെയ്തു.
മഴക്കാലപൂർവ ശുചീകരണപ്രവൃത്തികൾ നഗരസഭകളുടെ പ്രാഥമിക ഉത്തരവാദിത്വമാണന്നും അത് നിർവഹിക്കാത്തവർ നാടിന്റെ ശാപമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
നഗരസഭ ഈ വർഷം ഇത്തരം ശുചീകരണ പ്രവർത്തനങ്ങളോ വലിയ തോട് ആഴം കൂട്ടുകയോ ചെയ്യാത്തതാണ് കൊണ്ടോട്ടി 17 ലെ വെള്ളക്കെട്ടിനും ഗതാഗത സ്തംഭനത്തിനും കാരണമായത്.
വെള്ളക്കെട്ട് ഉണ്ടായ ഭാഗം ആറുമാസം മുമ്പ് 24 ലക്ഷം രൂപ മുടക്കി ഹൈവേ അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയിരുന്നു.
അതിനോട് ചേർന്നുള്ള ഡ്രെയിനേജുകൾ അടഞ്ഞതു കാരണം വെള്ളക്കെട്ട് രൂപപ്പെട്ട് റോഡ് പെട്ടെന്ന് കുഴിയായതാണ് ഇപ്പോഴത്തെ ഗതാഗത സ്തംഭനത്തിന് കാരണം.
ഡ്രെയിനേജ് കൈയേറിയ സ്വകാര്യ വ്യക്തികളെ ഒഴിപ്പിക്കാൻ നഗരസഭ ഇതു വരെ തയ്യാറായിട്ടുമില്ല.
സിപി നിസാർ അധ്യക്ഷത വഹിച്ചു.
കെപി അസീസ് ബാവ സ്വാഗതമാശംസിച്ചു.
പുലത്ത് കുഞ്ഞു, ഇ. കുട്ടൻ, പാറക്കൽ മുന്നാസ്, ഷഹീർ മണ്ണാരിൽ, കെ പി സൽമാൻ, കെ.എൻ മുഹമ്മദാലി, എരഞ്ഞിക്കൽ മാനിറ്റി തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.