Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 20:58 IST
Share News :
മസ്ക്കറ്റ്: ഒമാനിലെ ഓപ്പൺ വാട്സാപ്പ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷൻ, പ്രവാസികളുടെ ആരോഗ്യ സംരക്ഷണം മുൻ നിർത്തി വിവിധ പ്രായക്കാർക്കായി രൂപീകരിക്കുന്ന സ്പോർട്സ് ടീമുകളുടെ ജേഴ്സി പ്രകാശനം രക്ഷാധികാരി രാജേഷ് കുമാർ, ട്രഷറർ ബിജു അത്തിക്കയം എന്നിവർ ചേർന്ന് റാഷിദ് ലൈഫ് ലൈൻ, അനഫി ലൈഫ് ലൈൻ എന്നിവർക്ക് നൽകി കൊണ്ട് നിർവഹിച്ചു.
അസോസിയേഷന്റെ നേതൃത്വത്തിൽ രണ്ടാമത്തെ നോർക്ക ആൻഡ് പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പും സൗജന്യ ആയുർവേദിക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഗോബ്രയിലെ യുണൈറ്റഡ് കാർഗോ ഓഫീസിൽ വച്ച് പ്രസിഡന്റ് വിജി തോമസ് വൈദ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് അംഗം വിൽസൺ ജോർജ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സെക്രട്ടറി നൂറുദ്ധീൻ മസ്ക്കറ്റ് സ്വാഗതവും, നിഷ പ്രഭാകരൻ, ഷാജഹാൻ എന്നിവർ ആശംസകൾ അറിയിച്ചു.
വൻ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പ്. നൂറു കണക്കിന് പ്രവാസി മലയാളികൾക്ക് പ്രയോജനപ്രദമായി മാറി. വൈസ് പ്രസിഡന്റ് ജസീം കരിക്കോട് നന്ദി പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.