Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 17:57 IST
Share News :
ചാവക്കാട്:ഒരുമനയൂർ പഞ്ചായത്ത് പ്രതിഭാ പുരസ്കാര വിതരണവും,ലഹരിമുക്ത ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.എസ്എസ്എൽസി,പ്ലസ് ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എച്ച്.കയ്യുമ്മു ടീച്ചർ അധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി ഐ.പി.പീതാംബരൻ നന്ദി പറഞ്ഞു.ബ്ലോക്ക് മെമ്പർ ഷൈനി ഷാജി,പഞ്ചായത്ത് മെമ്പർമാരായ ഹസീന അൻവർ,നഷ്‌റ മുഹമ്മദ്,സിന്ധു അശോകൻ,നസീർ മൂപ്പിൽ,ആരിഫ ജുഫെയർ,കെ.ജെ.ചാക്കോ എന്നിവർ സംസാരിച്ചു.ഡോ.ലിറ്റി ടോം ലഹരി എന്ന മഹാവിപത്തിനെ കുറിച്ച് ക്ലാസ് എടുത്തു.
Follow us on :
Tags:
More in Related News
Please select your location.