Sat Jul 26, 2025 5:17 PM 1ST
Location
Sign In
27 Jun 2025 22:28 IST
Share News :
മേപ്പയ്യൂർ: കലാകാരൻമാരുടെ കൂട്ടായ്മയായ "റിഥം ആർട്ടിസ്‌റ്റ്സ് കലക്റ്റീവ് " വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു.
പ്രതിഭാ സംഗമംമേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉൽഘാടനം ചെയ്തു.
കെ.കെ. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത നാടകപ്രവർത്തകനും ആകാശവാണി ആർട്ടിസ്റ്റുമായ റഷീദ് പാലേരി മുഖ്യപ്രഭാഷണം നടത്തി.എ. സുഭാഷ് കുമാർ പ്രതിഭകളെ പരിചയപ്പെടുത്തി. മേപ്പയ്യൂർ ബാലൻ, സത്യൻ മേപ്പയ്യൂർ, സജീവൻ മാണിയോട്ട്, എം.ശിവദാസൻ,
പി.കെ.ഗീത, കൗമുദി എന്നിവർ സംസാരിച്ചു.
വി.എ. ബാലകൃഷ്ണൻ, റഷീദ് പാലേരി, ആമദ് നൊട്ടിയിൽ എന്നിവർ ഉപഹാരങ്ങൾ നൽകി.
ബൈജു മേപ്പയ്യൂർ നന്ദി പറഞ്ഞു. തുടർന്ന്എം.പി.രാജേന്ദ്രൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം സായി ബാലൻ, മുരളി നാദം.എന്നിവർ ചേർന്നൊരുക്കിയ ''സംഗീത രാവ്" ഗാനമേള നടന്നു.
Follow us on :
Tags:
More in Related News
Please select your location.