Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിത്തും കൈക്കോട്ടും കാർഷിക മേളക്ക് തുടക്കമായി.

28 Jun 2025 19:33 IST

PALLIKKARA

Share News :

വള്ളിക്കുന്ന്  : കേരള കർഷക സംഘം വള്ളിക്കുന്ന് വില്ലേജ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിത്തും കൈക്കോട്ടും കാർഷിക മേള ആരംഭിച്ചു. .കാർഷിക പുഷ്പ ഫലപ്രദർശനവും വില്പനയും ഇന്ന് മുതൽ അത്താണിക്കൽ നടക്കുകയാണ്. പരിപാടിയുടെ ഉദ്ഘാടനം കേരള കർഷക സംഘം സംസ്ഥാന കമ്മറിയംഗം രജീഷ് ഉപ്പാല നിർവഹിച്ചു.

2013 മുതൽ ആരംഭം കുറിച്ച വിത്തും കൈകോട്ടും കോവിഡ് കാലത്തെ  പ്രതികൂല സാഹചര്യങ്ങളിൽ കുറച്ച് കാലം നടത്താൻ പറ്റാതെ വന്നു. ഈ വർഷം മുതൽ വീണ്ടും പുനരാരംഭിക്കുകയാണ് .

ജൂൺ 28 മുതൽ ജൂലായ് 1 വരെ അത്താണിക്കൽ നടക്കുന്ന മേളയിൽ കാർഷിക ഉല്പന്നങ്ങൾ, വിത്തുകൾ, ചെടികൾ കാർഷികോപകരങ്ങൾ യന്ത്രങ്ങൾ മറ്റു ഉല്പന്നങ്ങൾ പ്രദർശനവും വില്പനയും ഉണ്ടായിരിക്കും

കായമ്പടം വേലായുധൻ അധ്യക്ഷത വഹിച്ചു. രമേശൻ ടി.തയ്യിൽ സ്വാഗതം പറഞ്ഞു. കർഷകരെ ആദരിക്കൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. ഷൈലജ ടീച്ചർ നിർവ്വഹിച്ചു.

ടി.വി. രാജൻ, ഇപ്രഭാകരൻ എന്നിവർ സംസാരിച്ചു..

Follow us on :

More in Related News