Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2025 15:14 IST
Share News :
വള്ളിക്കുന്ന് : വിദ്യാഭ്യാസരംഗത്ത് കേരളം ലോകത്തിന് മാതൃകയാണെന്ന് സംസ്ഥാന കായിക, റെയിൽവേ മന്ത്രി വി .അബ്ദുൽ റഹ്മാൻ. വള്ളിക്കുന്ന് ചന്തൻ ബ്രദർസ് ഹയർ സെക്കൻഡറി സ്കൂൾ ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.ശൈലജ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി. സന്ധ്യ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിൻറെ മാനേജർ ആയി കഴിഞ്ഞ 50 വർഷമായി തുടരുന്ന എ പി ബാലകൃഷ്ണനെ ജന്മനാട് ആദരിച്ചു.
സ്കൂൾ വെബ്സൈറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ ,പി സിന്ധു നിർവഹിച്ചു.
ബ്ലോക്ക് അംഗം ബാബുരാജ് പൊക്കടവത്ത് , വാർഡ് അംഗം എം കെ കബീർ, സ്വാഗത സംഘം ചെയർമാൻ ഹൃഷികേശ് കുമാർ, ഹെഡ് മാസ്റ്റർ പ്രവീൺ കുമാർ,പി ടി എ പ്രസിഡണ്ട് പ്രസന്നകുമാർ, പ്രേമൻ പരുത്തിക്കാട്, സി ഉണ്ണി മൊയ്തു, എം പ്രേമൻ മാസ്റ്റർ,ആസിഫ് മഷ്ഹൂദ് , പാണ്ടി ഹസ്സൻ, ടി.പി. വിജയൻ ,
ബാബുപള്ളിക്കര, ലിഷ , അജീഷ്.കെ.എ.,
രമ്യ .സി, കെ.പി മുഹമ്മദ് മാസ്റ്റർ,
കുഞ്ഞിമുഹമ്മദ്, കുമാരി ആൻഡിയ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
നിർമ്മൽ പാലാഴിയും അനിൽ ബേബിയും നയിച്ച മാജിക് കോമഡി ഷോയും നടന്നു
സ്കൂൾ ആരംഭം മുതൽ നടന്ന എല്ലാ പ്രധാന സംഭവങ്ങളും, സ്കൂളിൻറെ ആദ്യ എച്ച് എം ആയ പരേതനായ എം ആർ വെലായുധൻ തുടങ്ങിയവരുടെയും ചിത്രങ്ങൾ സ്റ്റേജിൽ പ്രദർശിപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.