Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു...

15 Aug 2026 20:47 IST

MUKUNDAN

Share News :

ചാവക്കാട്:ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡൻറ് എം.എസ്.ശിവദാസ് പതാക ഉയർത്തി.സംഘം സെക്രട്ടറി എ.കെ അലി അധ്യക്ഷത വഹിച്ചു.സംഘം ഭാരവാഹികളായ വി.കെ.ഷാജിഹാൻ,കെ.കെ.അലിക്കുഞ്ഞി,എക്സിക്യൂട്ടീവ് മെമ്പർമാരായ കെ.ഡി.ഹിരൺ,എൻ.വി.ഷാജി,ഇ.കെ.അബൂ,കെ.എ.സതീശൻ,എ.എച്ച്.റൗഫ്,കെ.ആർ.രമേശ്,ഇ.ഡി.റെജിൻ,എ.എ.ബിജേഷ്,കെ.എൻ.സുധീർ ബാബു,കെ.എസ്.ശ്രീജേഷ്,കെ.ആർ.സുബ്രു,പി.എ.ഷാജി എന്നിവർ ആശംസകളർപ്പിച്ചു.തുടർന്ന് പായസ വിതരണവും നടത്തി.


Follow us on :

More in Related News