Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 19:20 IST
Share News :
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി ബോധവൽക്കരണ പരിപാടി നടത്തി
ഐ എം എ
ആലുവ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാകുന്നതിനുള്ള അന്താഷ്ട്ര ദിനമായ
നവംബർ 25 ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻബോധവൽക്കരണ പരിപാടി നടത്തി .
ഐ എം എ മധ്യകേരള ബ്രാഞ്ച് ആലുവ മെട്രോ സ്റ്റേഷനിലാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി നജാത്ത് ഹോസ്പിറ്റൽ കോളേജ് ഓഫ് നേഴ്സിങ് വിദ്യാർത്ഥികൾ നടത്തിയ വിവിധ പരിപാടികൾ അരങ്ങേറി.
ഇവർ നടത്തിയ സംഗീത ശില്പവും, ഫ്ലാഷ് മോബും ശ്രദ്ധേയമായി.
സ്ത്രീ പീഡകരായ കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് കുറ്റവാളികൾക്ക് തൂക്കുകയർ വാങ്ങിക്കൊടുക്കുന്ന സംഗീത ശില്പം ബോധവൽക്കരണ പരിപാടിക്ക് മാറ്റുകൂട്ടി.
തുടർന്ന് നടന്ന ചടങ്ങ് പോലീസ് വനിതാ സെൽ നിയമ ഉപദേശക സമിതിയംഗം അഡ്വ: അഞ്ജലി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
കാലം ഏറെ മുന്നോട്ടു പോയിരിക്കുന്നുവെന്നും ഇന്നത്തെ തലമുറയ്ക്ക് തുല്യനീതിയെ കുറിച്ച് ഉത്തമ ബോധ്യമുള്ളവരാണെന്നും, നമ്മുടെ രാജ്യത്ത് സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ധാരാളം നിയമങ്ങൾ നിലനിൽക്കുമ്പോൾ തന്നെ പിഞ്ചു കുട്ടികളടക്കം ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും ഇതിനൊരു അറുതി വരുത്തുവാനും ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്ന ഇരകൾക്ക് നീതി ലഭിക്കാനും സമൂഹം ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അഡ്വക്കേറ്റ് അഞ്ജലി ചെറിയാൻ പറഞ്ഞു.
ഐ എം എ മധ്യകേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ: ശോഭന അധ്യക്ഷത വഹിച്ച യോഗത്തിൽ
ഡോ: എ വി ബാബു,ഡോ: എം എൻ മേനോൻ ,ഡോ:രാജേശ്വരി അമ്മ,ഡ: ബെനു മജീദ്,ഡോ: ചിത്ര ഫ്രഡ്‌ഡി, മിസ്സിസ് സൂര്യ ഫിലു എന്നിവർ പങ്കെടുത്തു.
നജാത്ത് കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.