Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്സ് എതിരെ വന്ന ഡെലിവറി വാനിൽ ഇടിച്ച്‌ അപകടം; 30 ഓളം പേർക്ക് പരിക്ക്.

24 Oct 2026 11:36 IST

santhosh sharma.v

Share News :

വൈക്കം: ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസ്സ് എതിരെ വന്ന ഫുഡ് ഡെലിവറി വാനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രികരടക്കം 30 ഓളം പേർക്ക് പരിക്ക്. വൈക്കം - കടുത്തുരുത്തി റോഡിൽ ആപ്പാഞ്ചിറ ജംഗ്ഷന് സമീപം ശനിയാഴ്ച രാവിലെ 7 മണിയോടെയാണ് അപകടം. വൈക്കത്ത് നിന്നും പാലയ്ക്ക് പോയ കെ എസ് ആർ ടി സി ബസ്സാണ് അപകടത്തിൽപ്പെട്ടത്. വളവ് തിരിക്കുന്നതിനിടെ ബസിൻ്റെ ആക്സിൽ ഒടിയുകയായിരുന്നു. നിയന്ത്രണം വിട്ട് കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് ഭക്ഷണസാധനങ്ങളുമായി പോകുകയായിരുന്ന ഡെലിവറി വാനിൽ ഇടിച്ച ശേഷം ബസ് റോഡരികിലെ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചാണ് നിന്നത്. മത്സ്യ വില്പനക്കാരായ സ്ത്രീ തൊഴിലാളികൾ അടക്കം 39 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. അതിൽ 30 ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ബസ് ഡ്രൈവർക്കും ഗുരുതര പരിക്കേറ്റതായാണ് സൂചന. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ 4 പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്യം വൈക്കം താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.

Follow us on :

More in Related News