Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2026 22:44 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ റോഡരികിലെ 11 കെ.വി വൈദ്യുത പോസ്‌റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ 5പേർക്ക് പരിക്ക്. ഇലഞ്ഞി കൈതക്കോട്ടിൽ കുടുംബാംഗങ്ങളായ ജോസി വർഗീസ് (58), ഭാര്യ മിനിമോൾ (56), സിസ്‌റ്റർ ക്രിസ്‌റ്റി (52), ടിന്റു അരുൺ (40), റയ്‌മ (52) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ റയ്‌മയെ പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച രാവിലെ 9 മണിയോടെ തലയോലപ്പറമ്പ് നൈസ് തിയേറ്ററിന് സമീപമാണ് അപകടം, ചേർത്തല കൃപാസനത്തിൽ പ്രാർഥനയ്ക്ക് പോയ ശേഷം തിരികെ പിറവത്തേക്ക് മടങ്ങുകയായിരുന്നു കാർ യാത്രികർ. എതിരെ വന്ന കെഎസ്ആർടിസി ബസിനെ മറികടന്ന് വന്ന വാനിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ റോഡരികിലെ 11 കെ.വി പോസ്‌റ്റിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 11 കെ.വി പോസ്റ്റിൻ്റെ അടിഭാഗം വളഞ്ഞു. കാറിൻ്റെ ഇടത് വശത്തെ മുൻഭാഗം പൂർണ്ണമായി തകർന്നു. അപകടത്തെ തുടർന്ന് വൈക്കം -തലയോലപ്പറമ്പ് റോഡിൽ 15 മിനിറ്റോളം ഭാഗീകമായി ഗതാഗതം തടസ്സപ്പെട്ടു.
.
Follow us on :
Tags:
More in Related News
Please select your location.