Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

21 Oct 2026 17:29 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


പാമ്പാടി: ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9 മണിയോടെ അപകടമുണ്ടായത്.


സ്‌കൂട്ടർ കോട്ടയം കട്ടപ്പന റൂട്ടിലോടുന്ന ബസ്സിന് അടിയിൽപ്പെടുകയായിരുന്നു എന്നാണ് വിവരം.


മീനടം വട്ടക്കാവുങ്കൽ തോമസ് (കൊച്ചുമോൻ) ൻ്റെ മകൾ അഷ്‌ലി ആൻ തോമസ് (25), പാമ്പാടി പൊത്തൻപുറം കടവുംഭാഗത്ത് ഫാ. കുര്യാക്കോസിൻ്റെ (ബ്ലോസം വാലി ഡയറക്ടർ) മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.

പൊൻകുന്നം ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുചക്ര യാത്രക്കാർ. നിയന്ത്രണം നഷ്ടപ്പെട്ട് ബസിന് അടിയിലേക്ക് വീഴുകയായിരുന്നു.

രണ്ട് പേരും അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക നിഗമനം..

പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിക്വസ്റ്റ് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മണർക്കാട് സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

കൃപയുടെ മൃതദേഹം

വ്യാഴാഴ്ച രാവിലെ 7ന് ഭവനത്തിൽ എത്തിക്കും. തുടർന്ന് പത്തിന് കടവുംഭാഗം പള്ളിയിൽ പ്രദർശനത്തിനുശേഷം ഉച്ചയ്ക്ക് 2ന് സെൻറ് ഇഗ്നാത്തിയോസ് പള്ളി സെമിത്തേരിയിൽ. കടവുംഭാഗം ഫാ.കുര്യാക്കോസ് കടവുംഭാഗം, മണർകാട് തൊട്ടിയിൽ കുടുംബാംഗം അനിത കുര്യൻ എന്നിവരുടെ മകളാണ് കൃപ. സഹോദരൻ: കിരൺ ജേക്കബ് കുര്യൻ


ആഷ്‌ലി യുടെ പിതാവ് 

വി വി തോമസ്, മാതാവ് 

 മേരി തോമസ് 

 സഹോദരൻ ആൽവിൻ വി തോമസ്

Follow us on :

More in Related News