Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2025 15:50 IST
Share News :
വൈക്കം: വൈക്കത്തഷ്ടമി വേളയിൽ
തിരുവൈക്കത്തപ്പൻ്റെ തിരുമുമ്പിൽ ശിവപാർവ്വതി അർദ്ധനാരീശ്വര ചിത്രം വരച്ച് സമർപ്പിച്ച് കണ്ണൂർക്കാരിയായ കൗമാരക്കാരി. കണ്ണൂർ ജില്ലയിലെപിണറായി കാപ്പുമ്മൽ സ്വദേശിനിയും മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുമായ വേദയാണ് അഷ്ടമിയുടെ ഏഴാം ഉത്സവദിനത്തിൽ അർദ്ധനാരീശ്വര ചിത്രം വരച്ച് വൈക്കം ക്ഷേത്രത്തിൽ സമർപ്പിച്ചത്. വൈക്കം മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ .എസ് വിഷ്ണു ചിത്രം ഏറ്റുവാങ്ങി.
വേദയുടെ അമ്മ ഷിൽന, വേദയുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ
തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തെയ്യത്തിൻ്റെ നാടായ കണ്ണൂരിൽ നിന്നെത്തിയ, ചിത്രരചന അഭ്യസിച്ചിട്ടില്ലാത്ത
തിരുവൈക്കത്തപ്പൻ്റെ ഭക്തയായ വേദ
യുട്യൂബിൽ നോക്കി ചിത്രം വരയ്ക്കുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കുംഭാഷ്ടമിക്കും 2025 മെയ് മാസത്തിൽ വൈക്കത്തപ്പൻ സംഗീത സേവാസംഘത്തിൻ്റെ പ്രതിമാസപരിപാടിയുടെ ഭാഗമായും
തിരുവൈക്കത്തപ്പൻ്റെ തിരുവരങ്ങിൽ
വേദ നൃത്താർച്ചന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ വൈക്കം മൂത്തേടത്തുകാവ് പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വേദ കൃഷ്ണൻ്റെയും രാധയുടെയും ചിത്രം വരച്ച് സമർപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.