Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 19:32 IST
Share News :
ചാവക്കാട്:29-ാം പാലയൂർ മഹാ തീർത്ഥാടനത്തോടനുബന്ധിച്ച്പാലയൂർ ബൈബിൾ കൺവൻഷൻ അഭിഷേകഗ്നി മാർച്ച് 15 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നടക്കും.15000 പേർക്ക് ഇരിക്കുവാനുള്ള ഇരുപ്പിടങ്ങളും പന്തലും സജ്ജീകരിച്ചുകഴിഞ്ഞു.റവ.ഫാ.സേവിയർ വട്ടായിൽ പിഡിഎം ,റവ.ഫാ.സംസൺ ക്രിസ്റ്റി പിഡിഎം എന്നിവരുടെ നേതൃത്വത്തിലാണ് ധ്യാനം നയിക്കുന്നത്.എല്ലാ ദിവസങ്ങളിലും വൈകിട്ട് 5 മണിക്ക് കുരിശിന്റെ വഴി തുടർന്ന് വിശുദ്ധ കുർബാന,വചന സന്ദേശം,ദിവ്യകാരുണ്യ ആരാധന എന്നീ ക്രമത്തിലാണ് ബൈബിൾ കൺവൻഷൻ സജ്ജീകരിച്ചിരിക്കുന്നത്.കൺവൻഷൻ ഉദ്ഘാടനം ഞായറാഴ്‌ച്ച വൈകിട്ട് 6.30 -ന് മെൽബൺ രൂപത ബിഷപ് എമിരറ്റസ് മാർ ബോസ്കോ പുത്തൂർ നിർവഹിക്കും.ഉദ്ഘാടന ദിവസം ബൈബിൾ പ്രദിക്ഷണം ഉണ്ടായിരിക്കും.മറ്റു ദിവസ്സങ്ങളിൽ കൗൺസലിംഗ്,രോഗശാന്തി,ബന്ധന ശുശ്രുഷ,വി.കുമ്പസാരം എന്നിവ ഉണ്ടായിരിക്കും.പറപ്പൂർ,കണ്ടശ്ശoങ്കടവ്,മറ്റം,പാലയൂർ ഫൊറോനകളിൽ നിന്നും ധ്യാനത്തിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് തിരിച്ച് പോകുവാൻ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.ബൈബിൾ കൺവെൻഷന്റെ സമാപന ദിനമായ മാർച്ച് 19-ാം തിയ്യതി ത്യശ്ശൂർ അതിരൂപത മെത്രാപൊലിത്ത മാർ ആൻഡ്രൂസ് താഴത്ത് സമാപന സന്ദേശം നൽകും.
Follow us on :
Tags:
More in Related News
Please select your location.