Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2026 12:31 IST
Share News :
തലയോലപ്പറമ്പ്: റോട്ടറി ക്ലബ്ബ് മുൻ പ്രസിഡൻ്റും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രോജക്ട് ചെയർമാനുമായിരുന്ന ഡോ.കെ. രാജ്‌കുമാറിൻ്റെ 3-ാമത് അനുസ്മരണം നടത്തി. തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം റോട്ടറി അസിസ്റ്റൻ്റ് ഗവർണർ ബിനു സി നായർ ഉത്‌ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡൻ്റ് റെജി ആറായ്ക്കൽ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. നിരവധി മെഡിക്കൽ ക്യാമ്പുകൾ, പോളിയോ ഡ്രൈവുകൾ, ഡയാലിസിസ് പ്രോജക്ട് എന്നിവയ്ക്ക് ഡോ.രാജ് കുമാർ നേതൃത്വം നൽകിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.