Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്മശ്രീ സി.ശങ്കരനാരായണ മേനോന്റെ(ഉണ്ണി ഗുരുക്കൾ)മൂന്നാം അനുസ്‌മരണ സമ്മേളനവും,ഗുരുശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും മെയ് മൂന്നിന്...

30 Apr 2026 19:02 IST

MUKUNDAN

Share News :

ചാവക്കാട്:കളരിപ്പയറ്റിൻ്റെ പെരുമ കടൽ കടത്തിയ കളരിപയറ്റ് ആചാര്യനും,പത്മശ്രീ പുരസ്‌കാര ജേതാവുമായ അന്തരിച്ച ചാവക്കാട് വല്ലഭട്ട കളരി ഗുരുക്കൾ സി.ശങ്കരനാരായണ മേനോന്റെ(ഉണ്ണി ഗുരുക്കൾ) മൂന്നാം അനുസ്‌മരണ സമ്മേളനവും ഗുരുശ്രേഷ്ഠ പുരസ്‌കാര സമർപ്പണവും മെയ് മൂന്നിന് വൈകിട്ട് 4 മണിക്ക് വല്ലഭട്ട കളരി അങ്കണത്തിൽ നടത്തുമെന്ന് അനുസ്മരണ കമ്മിറ്റി ചെയർമാൻ പി.മോഹൻദാസ്(മണി),ജനറല്‍ കണ്‍വീനര്‍ കെ.ടി.ബാലൻ,കെ.പി.രാജീവ് ഗുരുക്കൾ,കെ.പി.ദിനേശൻ ഗുരുക്കൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രണ്ടാമത് കളരി ഗുരുശ്രേഷ്‌ഠ പുരസ്‌കാരം കോച്ചൻ കാർത്തികേയൻ ഗുരുക്കൾക്ക് സമ്മാനിക്കും.തൃശൂർ ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് സി.സുമേഷിന് സ്വീകരണം നൽകും.അനുസ്‌മരണ സമ്മേളനം എൻ.കെ.അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്യും.ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ അധ്യക്ഷനാകും.പ്രശസ്ത കവിയും,ജ്ഞാനപ്പാന പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തും.

Follow us on :

More in Related News