Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Apr 2026 19:55 IST
Share News :
വള്ളിക്കുന്ന്: സാമൂഹിക മാധ്യമങ്ങളിൽ നിന്ന് പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിച്ച് അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന നടത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വിഷയത്തിൽ കൂടുതൽ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് വി.ഡി.സതീശന് അരിയല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകി. യുവതികളുട പരാതിപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത് അരിയല്ലൂർ സ്വദേശി വി.പി നിതിൻ മോഹൻദാസിനെയാണെങ്കിലും സംഭവത്തിൽ കൂടുതൽ ഇരകൾ ഉണ്ടായിരിക്കാമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നേതാക്കൾ നേരിൽ കണ്ടത്. പ്രതി വി.പി നിതിൻ മോഹൻദാസിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും വിവിധ പ്രദേശങ്ങളിൽ നിന്നും ലഭിച്ച പരാതികളും കേസിന്റെ വ്യാപ്തി സൂചിപ്പിക്കുന്നതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സ്ത്രീകളുടെയും കുട്ടികളുടെയും സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാൻ ശക്തമായ നിയമനടപടികളും സൈബർ നിരീക്ഷണ സംവിധാനങ്ങളും ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. കേസിലെ മുഴുവൻ പ്രതികളെ കണ്ടെത്തി കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇരകൾക്ക് നിയമപരവും മാനസികവുമായ പിന്തുണ നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ്സിസ് പ്രസിഡന്റ് പി വീരേന്ദ്രകുമാർ , അരിയല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കോശി.പി.തോമസ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.